മണിയങ്കോട് പാറക്കടവ് പാലത്തിന് 10 കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതി

കല്‍പ്പറ്റ: മണിയങ്കോട് പാറക്കടവ് പാലത്തിന് 10 കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് അറിയിച്ചു. 40 ല്‍ അധികം കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു പാലം യാഥാര്‍ത്ഥ്യമാക്കുക എന്നുള്ളത്. ഇതില്‍ 32 കുടുംബങ്ങള്‍ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവരാണ്. കോവക്കുനി, മൈലാടി ഉന്നതികളിലേക്കുള്ള പ്രധാന യാത്രാമാര്‍ഗം ഈ പാലം വഴിയാണ്. നിലവില്‍ മരത്തിന്റെ പാലമാണ് ഉപയോഗിച്ച് വരുന്നത്. കാലവര്‍ഷ സമയത്ത് പാലം ഒലിച്ച് പോകുകയും ഉന്നതികള്‍ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. എന്നാല്‍ പ്രസ്തുത പ്രവൃത്തിക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ തുക അനുവദിച്ചെങ്കിലും പദ്ധതി നടപ്പിലാകാത്ത സാഹചര്യത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കുകയും, എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചപ്പോള്‍ ബജറ്റില്‍ അനുവദിച്ച തുകയേക്കാള്‍ അധികരിക്കുന്ന സ്ഥിതി ഉണ്ടായതിനാല്‍ ധനകാര്യവകുപ്പ് പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ലായെന്ന് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിരുന്നു. അതിനാല്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് എം.എല്‍.എ മന്ത്രിയെ വീണ്ടും കാണുകയും ബജറ്റില്‍ അനുവദിച്ച തുകയില്‍ നിജപ്പെടുത്തി കൊണ്ടുള്ള എസ്റ്റിമേറ്റ് പുനര്‍ സമര്‍പ്പിക്കുകയും, നിവേദനം നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അധികമായി എസ്റ്റിമേറ്റില്‍ വന്ന തുക അനുവദിച്ച് ഭരണാനുമതി ലഭ്യമായിരിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍