പോക്‌സോ കേസില്‍; പ്രതിക്ക് തടവും പിഴയും

അമ്പലവയല്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാള്‍ക്ക് ഐപിസി, പോക്‌സോ ആക്ടുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇരട്ട ജീവപര്യന്തവും(കൂടാതെ പന്ത്രണ്ടു വര്‍ഷവും ഒരു മാസവും) തടവും 122000 രൂപ പിഴയും വിധിച്ചു. ബത്തേരി മണിച്ചിറ ചെറുതോട്ടത്തില്‍ വീട്ടില്‍ ജോണ്‍സണ്‍ എന്നറിയപ്പെടുന്ന ഡോണല്‍ ലിബറ(65)യെയാണ് സുല്‍ത്താന്‍ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2023 ഫെബ്രുവരിയിലാണ് പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. അന്നത്തെ അമ്പലവയല്‍ സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.ജി രാംജിത്ത് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കൂടാതെ എസ്.ഐ കെ. എ ഷാജഹാന്‍, എ.എസ്.ഐ സബിത, സിപിഓ മാരായ അനുമോള്‍, അഫ്‌സ് തുടങ്ങിയവരും അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ഓമന വര്‍ഗീസ് ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍