കെഎസ്ഇബി ഉദ്യോഗസ്ഥന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്

കാട്ടിക്കുളം: കെഎസ്ഇബി ഉദ്യോഗസ്ഥന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പാല്‍വെളിച്ചം നിരവത്ത് പറമ്പില്‍ എന്‍.ആര്‍. ജിജീഷ് (44) ആണ് പരിക്കേറ്റത്.കെഎസ്ഇബി മാനന്തവാടി ഡിവിഷന്‍ ഓഫീസിലെ സബ് എന്‍ജീനിയറാണ്. ഇന്ന് രാത്രി 8.15 ഓടെ കാട്ടിക്കുളം രണ്ടാംഗേറ്റിനു സമീപത്തായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ജിജീഷ്.നട്ടെല്ലിനു പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ജിജീഷിനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍