പുള്ളിമാന്‍ വേട്ട;ഒരാള്‍ അറസ്റ്റില്‍

ഇരുളം: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വാകേരി മണ്ണുണ്ടി ഭാഗത്ത് പുള്ളിമാനിനെ വേട്ടയാടുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഒരു പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊന്ന സംഭവമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. വാകേരി കുന്നെപറമ്പില്‍
പ്രദീപ് എന്നയാളാണ് അറസ്റ്റിലായത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി അബ്ദുള്‍ ഗഫൂറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ ഇരുളം ഫോറസ്‌ററ് സ്‌റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.വി സുന്ദരേശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.എസ് സത്യന്‍, അജീഷ് പി.എസ്, ജിതിന്‍ വിശ്വനാഥ്, ഷൈനി.സി, സീബ റോബര്‍ട്ട്, ഫോറസ്റ്റ് വാച്ചര്‍മാരായ ബാലന്‍, ജയേഷ് പി.ജെ, രവി എന്നിവര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ കൂടെ ഉണ്ടായിരുന്ന ചൂത്പാറ വല്ലനാട് അരുണ്‍ എന്നയാള്‍ സംഭവസ്ഥത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. മറ്റ് പ്രതികള്‍ക്കുള്ള അന്വേഷണം പുരോഗമിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍