ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

പനമരം ടൗണിലെ ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തിരുനെല്ലി അപ്പപ്പാറ സ്വദേശി ലക്ഷ്മി നിവാസ്
ബാബു രാജ് (47) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി ബാബു രാജിനെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ താമസ സ്ഥലത്ത് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ദീര്‍ഘകാലമായി പനമരം ടൗണിലെ ഫാഷന്‍ ഹെയര്‍ സ്‌റ്റൈല്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. പനമരം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: ദിവ്യ, വിദ്യ, നവ്യ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍