എടുക്കാത്ത ലോണിന്റെ പേരില്‍ ആദിവാസി വീട്ടമ്മയുടെ തൊഴിലുറപ്പ് വേതനം പിടിച്ചെടുത്തു; ധനകാര്യ സ്ഥാപനത്തില്‍ സിപിഎം പ്രതിഷേധം

മാനന്തവാടി: എടുക്കാത്ത ലോണിന്റെ പേരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ആദിവാസി വീട്ടമ്മയുടെ തൊഴിലുറപ്പ് വേതനം പിടിച്ചെടുത്തു. മാനന്തവാടി ചെറ്റപ്പാലത്ത് പ്രവര്‍ത്തിച്ചു വരുന്ന ഭാരത് ഫിനാന്‍സ് മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. തൃശ്ശിലേരി കൈതവള്ളി ഉന്നതിയിലെ ലീലയുടെ തൊഴിലുറപ്പ് പണിയിലെ 64 ദിവസത്തെ വേതനത്തില്‍ നിന്നും 22,144 രൂപയാണ് ബാങ്ക് പിടിച്ചെടുത്തത്.സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം നേതാക്കള്‍ സ്ഥാപനത്തിലെത്തി ജീവനക്കാരെ ഉപരോധിച്ചു. നിര്‍ദ്ദന കുടുംബത്തില്‍പ്പെട്ട ഉന്നതി നിവാസിയുടെ പിടിച്ചെടുത്തപണം തിരിച്ചു നല്‍കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ഉറച്ച നിലപാടെടുത്തതോടെ സ്ഥാപനത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും, ഒടുവില്‍ പിടിച്ചെടുത്ത തുക തിരികെ നല്‍കി സ്ഥാപന അധികൃതര്‍ തടിയൂരുകയും ചെയ്തു.2024 ല്‍ 34,820 രൂപ ലോണ്‍ നല്‍കിയതായി പറഞ്ഞാണ് തൊഴിലുറപ്പ് കൂലി ബാങ്ക് പിടിച്ചെടുത്തത്. ഈ പണമിടപാട് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് ആധാര്‍ കാര്‍ഡു, വിരലടയാളവുമടക്കം ശേഖരിച്ച് ലീലയെ കബളിപ്പിച്ച് ലീല അറിയാതെ ലോണ്‍ എടുത്തത്.
ഇതിന്റെ ഭാഗമായി ലീലയുടെ പ്രാഥമിക ബാങ്ക് അക്കൗണ്ടായി തട്ടിപ്പ് നടന്ന ബാങ്കിലെ അക്കൗണ്ട് മാറ്റുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും തൊഴിലുറപ്പ് വേതനം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെ കൂലി ഈ ബാങ്കിലാണ് വന്നതെന്നും, ആ പണം എടുക്കാത്ത ലോണിലേക്ക് വരവ് വെച്ചതായും ലീല മനസ്സിലാക്കുന്നത്.
തുടര്‍ന്നാണ് സി പി എം പ്രവര്‍ത്തകരായ ഗോകുല്‍ കൊയിലേരി, എ.കെ റെയ്ഷാദ്, അജീഷ് വി ബി, കൗണ്‍സിലര്‍ സിനി ബാബു, വസന്തകുമാരി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപനത്തിലെത്തി പ്രതിഷേധിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍