മഞ്ഞപ്പിത്ത രോഗിയെ പരിശോധിച്ച താല്‍ക്കാലിക ഡോക്ടര്‍ക്ക് പിഴവ്

രക്തപരിശോധന റിസല്‍ട്ട് ശ്രദ്ധിക്കാതെ പ്രത്യേക രോഗങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ശരീരവേദനയ്ക്ക് മരുന്നെഴുതി വിട്ട രോഗി സംശയത്തിന്റെ അടിസ്ഥാനത്തില്‍ അത്യാഹിതവിഭാഗത്തിലെ ഡോക്ടറെ കണ്ടപ്പോള്‍ മഞ്ഞപ്പിത്തം ഗുരുതരമായതായും ഉടന്‍ അഡ്മിറ്റാകാനും നിര്‍ദ്ദേശം; തലപ്പുഴ 44 മാക്കൂല്‍ ഷെബറിനാണ് ജില്ലാശുപത്രിയില്‍ നിന്നും ഈ ദുരനുഭവം നേരിട്ടത്.
കഠിനമായ ശരീരവേദനയോടൊപ്പം മൂത്രത്തില്‍ മഞ്ഞനിറം കാണപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് ഷെബീര്‍ ജില്ലാശുപത്രിയിലെത്തി ഡോക്ടറെ കണ്ടത്. തുടര്‍ന്ന് ഡോക്ടര്‍ രക്തം-മൂത്രം എന്നിവ പരിശോധിച്ച് റിസല്‍ട്ടുമായി വരാനാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരം രക്തം പരിശോധിച്ച റിസല്‍ട്ടുമായി ഷെബീര്‍ ജില്ലാശുപത്രിയില്‍ താല്‍ക്കാലിക ഡോക്ടറായി സേവനമനുഷ്ടിച്ച് വരുന്ന ഡോ ബാലനെ കണ്ടു. എന്നാല്‍ സായാഹ്ന ഒപിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ ബാലന്‍ ഷെബീറിന്റെ പരിശോധന റിസല്‍ട്ടുകള്‍ വേണ്ടവിധത്തില്‍ നോക്കാതെ ശരീരവേദനക്കുള്ള മരുന്നുകള്‍ മാത്രം നിര്‍ദ്ദേശിക്കുകയായിരുന്നു. അസഹ്യമായി കാല്‍മുട്ട് വേദനയെപറ്റി പറഞ്ഞപ്പോള്‍ മുട്ടില്‍ തേക്കാന്‍ ടര്‍പ്പന്റൈനും എഴുതി ഷെബീറിനെ പറഞ്ഞുവിടുകയായിരുന്നു.
തുടര്‍ന്ന് ഒപിയില്‍ നിന്നും പുറത്തിറങ്ങിയ ഷെബീര്‍ സംശയദുരീകരണത്തിന്റെ ഭാഗമായി ജില്ലാശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറെ പരിശോധന റിസല്‍ട്ട് കാണിക്കുകയായിരുന്നു. തൊട്ടുമുമ്പ് ഒപിയിലെ ഡോക്ടറെ റിസല്‍ട്ട് കാണിച്ചവിവരം മറച്ചുവെച്ചാണ് ഷെബീര്‍ അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ കണ്ടത്. ഷെബീറിന്റെ കൈവശമുണ്ടായിരുന്ന ലാബ് പരിശോധന റിസല്‍ട്ടുകള്‍ പരിശോധിച്ച ഡോക്ടര്‍ ഷെബീറിന് കടുത്ത മഞ്ഞപ്പിത്ത ബാധയുണ്ടെന്നും ഉടന്‍തന്നെ അഡ്മിറ്റാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഓപിയിലെ ഡോക്ടറുടെ വാക്ക് വിശ്വസിച്ച് ടര്‍പ്പെന്റയിനും തേച്ച് മുന്നോട്ട് പോയിരുന്നെങ്കില്‍ തന്റെ ആരോഗ്യസ്ഥിതിയെന്താകുമായിരുന്നൂവെന്നുള്ള ഷെബീറിന്റെ ചോദ്യത്തിന് മറുപടിയില്ല. ഡോ.ബാലനോട് ഇക്കാര്യത്തെപറ്റി ആരാഞ്ഞപ്പോള്‍ റിസല്‍ട്ടിന്റെ ഒരു പേജ് ശ്രദ്ധയില്‍പ്പെട്ടില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. ജില്ലാശുപത്രിയിലെ ഡോക്ടര്‍മാര്‍ അക്ഷീണം പ്രയത്നിച്ച് മികച്ച സേവനം രോഗികള്‍ക്ക് നല്‍കി വരുന്നതിനിടെ ഒരു താല്‍ക്കാലി ഡോക്ടറുടെ ഇത്തരത്തിലുള്ള വീഴ്ച ഈ ആതുരാലയത്തിന്റെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തുമെന്നുറപ്പാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍