ദുരിതബാധിതര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ്

കല്‍പ്പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിത ഗുണഭോക്താക്കളെ തിരിച്ചറിയാനും സര്‍ക്കാര്‍ നല്കുന്ന വിവിധ സഹായങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള സ്മാര്‍ട്ട് കാര്‍ഡ് റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ ദുരന്ത ബാധിതരായ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കിയ കാര്‍ഡ് സ്കാന്‍ ചെയ്ത് വ്യക്തികളുടെ ആരോഗ്യം ഭക്ഷണംവാടക തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് സ്മാര്‍ട്ട് കാര്‍ഡിലൂടെ. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഐടി വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഗുണഭോക്തൃ കാര്‍ഡ് തയ്യാറാക്കിയത്. ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സ്മാര്‍ട്ട് കാര്‍ഡ് സേവനം ലഭിക്കും. കാര്‍ഡ് ലഭിച്ചവര്‍ക്ക് ആശുപത്രികളില്‍ നിന്നും വേഗത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ സാധിക്കും. ചുവപ്പ്, ഓറഞ്ച്, പച്ച എന്നീ മൂന്നു നിറങ്ങളിലാണ് കാര്‍ഡ് തയ്യാറാക്കിയത്. ചുവപ്പ് നിറത്തിലുള്ള കാര്‍ഡ് നേരിട്ട് ദുരിതബാധിതരായവര്‍ക്കും ഓറഞ്ച് നിറത്തിലുള്ളത് ഭാഗികമായി ദുരിതം നേരിട്ടവര്‍ക്കും പച്ചനിറത്തിലുള്ള കാര്‍ഡ് ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുമാണ്. വ്യക്തിയുടെ അസുഖത്തിന്റെ തോതനുസരിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന െ്രെപവറ്റ് ആശുപത്രികളില്‍ ചികിത്സ തേടാവുന്നതാണ്. ഏതെങ്കിലും സാഹചര്യത്തില്‍ കാര്‍ഡ് നഷ്ടമായാല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുക്കാന്‍ സൗകര്യമുണ്ട്. മറ്റു ജില്ലകളിലെ ആശുപത്രി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലാ കളക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേരാന്‍ ജില്ലാ കളക്ടറോട് മന്ത്രി നിര്‍ദ്ദേശിച്ചു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍