കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയത്തിന്റെ നാഷണല്‍ യൂത്ത് അവാര്‍ഡ് ജൊവാന ജുവലിന്

മാനന്തവാടി: കേന്ദ്ര യുവജനകാര്യ- കായിക മന്ത്രാലയം 15-29 വയസ്സ് വരെയുള്ള യുവജനങ്ങള്‍ക്ക് ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ നാഷണല്‍ യൂത്ത് അവാര്‍ഡ് 2022-23 ന് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി ജൊവാന ജുവല്‍ കേരളത്തില്‍ നിന്നും അര്‍ഹയായി. വിവിധ സാമൂഹിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങള്‍ക്കാണ് എല്ലാ വര്‍ഷവും പുരസ്കാരം നല്‍കുന്നത്. നാഷണല്‍ യൂത്ത് പാര്‍ലിമെന്റ് ഫെസ്റ്റിവലില്‍ അവാര്‍ഡ് സമ്മാനിക്കും.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍