സ്തനാര്‍ബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി അഭിമാന നിറവില്‍ വൈത്തിരി താലൂക്ക് ആശുപത്രി
വൈത്തിരി: വയനാട് ജില്ലയില്‍ ആദ്യമായി താലൂക്ക് ആസ്ഥാന ആശുപത്രി തലത്തില്‍ സ്തനാര്‍ബുദ ശസ്ത്രക്രിയ വിജയകരമായി നടത്തി വൈത്തിരി താലൂക്ക് ആശുപത്രി സംസ്ഥാന തലത്തില്‍ ശ്രദ്ധനേടി. കേരളത്തില്‍ തന്നെ ചുരുക്കം ചില ആശുപത്രികളില്‍ മാത്രമാണ് ഈ ശസ്ത്രക്രിയ നടത്തി വരുന്നത്. സ്വകാര്യ ആശുപത്രികളില്‍ ഈ ശസ്ത്രക്രിയക്ക് ഭാരിച്ച ചിലവാണ് വരുന്നത്.
ജനറല്‍ സര്‍ജ്ജറി വിഭാഗം ഡോക്ടറായ ഡോ അബ്ദുറഹീം കപൂറിന്റെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്. അനസ്തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ.സകീര്‍ ഹുസൈന്, ഡോ.സ്വാതി സുധന്, ഡോ.ദീക്ഷിത, തിയറ്റര്‍ ഇന്‍ചാര്‍ജ് റെജിമോള്‍, നഴ്സിംഗ് ഓഫീസര്‍മാരായ മിനു, വിനായക, ഒ.ടി ടെക്നിഷ്യന്‍ അഭിജിത്ത്, നഴ്സിംഗ് അസിസ്റ്റന്റ് സന്തോഷ് കുമാര്‍, ഗ്രേയ്ഡ് II ഷിജി എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്തനാര്‍ബുദ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന് സംഘത്തെ അഭിനന്ദിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍