എന്ഡിഅപ്പച്ചനെയും ഗോപിനാഥനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; ഐ.സി. ബാലകൃഷ്ണനെ നാളെ ചോദ്യം ചെയ്യും
ബത്തേരി:. എന്‍.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്, മുന്‍ ട്രഷറര്‍ കെ.കെ.ഗോപിനാഥന് എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എന്‍.ഡി. അപ്പച്ചനെയും കെകെ.ഗോപിനാഥനെയും ചോദ്യം ചെയ്തു. നാളെ മുതല്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എയെ ചോദ്യം ചെയ്യും.
ഇന്നലെ ചോദ്യം ചെയ്യുന്നതിനിടെ എന്‍.ഡി. അപ്പച്ചനെയും കൂട്ടി പൊലീസ് ഡിസിസി ഓഫിസിലെത്തി പരിശോധന നടത്തിയിരുന്നു. ആദ്യ ദിവസം ചോദ്യം ചെയ്യലിനിടെ കെകെ.ഗോപിനാഥന്റെ വീട്ടില്‍ നിന്നും ചില രേഖകള്‍ പൊലീസ് ശേഖരിച്ചിരുന്നു.പൊലീസ്, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്.
വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം.വിജയന്, മകന് ജിജേഷ് എന്നിവരുടെ മരണത്തില്‍ ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മരണത്തിന് ഉത്തരവാദികള്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണെന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് െേകസടുത്തത്.
അതേ സമയം, സഹകരണസ്ഥാപനങ്ങളിലെ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അന്വേഷണം ആരംഭിച്ചു. ബത്തേരി അര്‍ബന്‍ ബാങ്ക്, കാര്‍ഷിക ഗ്രാമവികസന ബാങ്ക്, സര്‍വീസ് സഹകരണ ബാങ്ക്, പൂതാടി സര്‍വീസ് സഹകരണ ബാങ്ക്, മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ നിയമനങ്ങളെ കുറിച്ചാണ് അന്വേഷണം. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബത്തേരി അസിസ്റ്റന്റ് റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്‍.എം. വിജയന്റെ ബാധ്യതകളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍