ബസ് യാത്രക്കിടെ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചയാള്‍ പിടിയില്‍
വൈത്തിരി : ബസ് യാത്രക്കിടെ കൈക്കുഞ്ഞിന്റെ പാദസരം മോഷ്ടിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ് വന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഊര്‍ങ്ങാട്ടീരി തച്ചണ്ണ തയ്യില്‍ സബാഹ് (30) ആണ് പിടിയിലായത്. സെപ്റ്റംബര്‍ ഒന്നിന് കൊണ്ടോട്ടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ബസില്‍ കയറിയ കുടുംബത്തിലെ കുട്ടിയുടെ അരപ്പവന്‍ വരുന്ന പാദസരമാ
ണ് സബാഹ് മോഷ്ടിച്ചത്. മാതാവിന്റെ ഒക്കത്തിരുന്ന കൈക്കുഞ്ഞിന്റെ പാദസരം ഊരിയെടുക്കുകയായിരുന്നു. ബസിലെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ മോഷ്ടാവിനെ തിരിച്ചറിഞ്ഞ കൊണ്ടോട്ടി പോലീസ് പ്രതിയെ അന്വേഷിച്ച് വരികയായിരുന്നു.ഇതിനിടെ പ്രതി വൈത്തിരി സ്റ്റേഷന് പരിധിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടില്‍ ഒളിവില്‍ കഴിയുന്നതായി വൈത്തിരി എസ്.ഐ എം.സൗജലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹവും, കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പി.എം. ഷമീറും, ആന്റി തെഫ്റ്റ് സ്ക്വാഡും ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മോഷണത്തിനുശേഷം വയനാട്ടിലെ ഉള്‍നാടുകളില്‍ കഴിയുകയായിരുന്നു സബാഹ് . വൈത്തിരിയില്‍ പെയിന്റിംഗ് തൊഴിലെടുത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്നത്. മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ കോഴിക്കോട് നരിക്കുനിയിലെ ഒരു ജൂവലറിയിലാണ് വിറ്റിരുന്നത്. സ്വര്‍ണം പോലീസ് കണ്ടെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍