മുണ്ടക്കൈ ചൂരല്‍മല ദുരന്തം അതി തീവ്ര ദുരന്തതിന്റെ ഗണത്തില്‍ ഉള്‍പ്പെടുതാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ദുരന്തബാധിതരെ അവഹേളിക്കുന്നതിന് തുല്യം: സംഷാദ് മരക്കാര്‍
കല്‍പ്പറ്റ: മുണ്ടക്കെ ചൂരല്‍മല ദുരന്തത്തെ അതി തീവ്ര ദുരന്തങ്ങളുടെ ഗണത്തില്‍ പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും ഇത് ദുരന്തബാധിതരോടുള്ള അവഹേളനമാണെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ദുരന്തത്തിനെ കുറിച്ച് പഠനം നടത്താന്‍ രണ്ട് സമിതികളെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുകയും രണ്ട് സമിതികള്‍ക്ക് മുമ്പിലും കൃത്യമായി അതിതീവ്ര ദുരന്തത്തിന്റെ ഗണത്തില്‍ പെടുത്തണം എന്നുള്ള ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയ സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി പറയുന്നത് മുണ്ടക്കൈ ദുരന്തത്തെ അതി തീവ്ര ദുരന്തത്തിന്റെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ല എന്നത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ്. ഈ വാദം ശരിയല്ല. ഉരുള്‍ പൊട്ടാന്‍ ഉണ്ടായ കാരണത്തില്‍ യാതൊരുവിധ മാനുഷിക ഇടപെടലുകളും ഉണ്ടായിട്ടില്ല എന്നുള്ളതും അതി തീവ്ര മഴയാണ് ഉരുള്‍പൊട്ടലിനുള്ള കാരണം എന്നുള്ളതും വ്യക്തമാണ്. ഇത്രയധികം ആളുകള്‍ മരണപ്പെടുകയും. കോടി കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് ഭവനരഹിതരാവുകയും ചെയ്ത മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തങ്ങളുടെ ഗണത്തില്‍പ്പെടുത്താന്‍ ദേശീയ സര്‍ക്കാരിന് കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ദേശീയ സര്‍ക്കാര്‍ അതി തീവ ഗണത്തില്‍ പെടുത്തിയിരുന്നെങ്കില്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിത പ്രദേശത്തെ ആളുകള്‍ക്ക് സഹായം എത്തിക്കുന്നതിനും പുനര്നിര്മാണപ്രക്രിയയിലും ഇന്ത്യയിലെ എല്ലാ എം.പിമാര്‍ക്കും അവരുടെ എം.പി ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഈ സാധ്യതയാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതെയാക്കിയത്. അതിനോടൊപ്പം മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനു വേണ്ടി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യത്തോട് നാളിതുവരെ ഒരു പ്രതികരണം പോലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇല്ലാതിരിക്കുകയും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലേക്ക് സംസ്ഥാനത്തിന് കേന്ദ്രം നല്‍കേണ്ട തുക നല്‍കിയത് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം എന്ന് പറയുകയും ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ മുണ്ടക്കൈ ദുരന്തത്തോട് കാണിക്കുന്ന രാഷ്ട്രീയ വേര്‍തിരിവ് തന്നെയാണ്. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന് ശേഷം പ്രളയം ഉണ്ടായ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് അടിയന്തരമായി സാമ്പത്തിക പിന്തുണ കേന്ദ്രസര്‍ക്കാര്‍ നല്കുമ്പോള് അടിയന്തരമായി ധനസഹായം മുണ്ടക്കൈ ദുരന്തതിന് നല്‍കാതിരിക്കുകയും ഈ പാക്കേജുമായി ബന്ധപ്പെട്ട് യാതൊരുവിധ നിലപാട് അറിയികാതിരിക്കുകയും ചെയ്യുന്നത് ശരിയായ രീതിയല്ല എന്നും അദ്ദേഹം പത്രകുറിപ്പിലൂടെ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍