വഖഫ് ഭൂമി പ്രശ്നം പരിഹരിക്കും; ആശങ്ക വേണ്ട: എല്‍.ഡി.എഫ്; നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
മാനന്തവാടി: തലപ്പുഴയിലുള്പ്പെടെ വഖഫ് നോട്ടിസ് ലഭിച്ച മുഴുവന്‍ ജനങ്ങളുടെയും റവന്യൂ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്‍ഡിഎഫ് ഒപ്പമുണ്ടാകുമെന്നും, ജനങ്ങളുടെ മണ്ണ് അവരുടേത് തന്നെയായിരിക്കുമെന്നും എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. തലപ്പുഴയില്‍ നോട്ടിസ് ലഭിച്ചവരുടെ വീടും സ്ഥലങ്ങളും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എല്‍ഡിഎഫ് നേതാക്കള്‍.വിലകൊടുത്തു വാങ്ങിയ മണ്ണില്‍ ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. ആ അവകാശത്തെ ആരും ചോദ്യം ചെയ്യില്ല. സര്‍ക്കാരിന്റെ വഴിയും അതാണ്. നവംബര്‍ 28 ന് ചേരാനിരുന്ന യോഗം 22 ലേക്ക് ആക്കിയത് തന്നെ സര്‍ക്കാരിന്റെ ആ നിലപാടിന്റെ ഭാഗമായാണ്. എല്ലവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും ഒരു ആശങ്കയക്കും ഇടയില്ലന്നും വിഷയത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ സി.കെ ശശിന്ദ്രന്, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു എന്നിവര്‍ പറഞ്ഞു. പി.വി സഹദേവന്, കുര്യക്കോസ് മുള്ളന്മട, മൊയ്തു കുന്നുമ്മല്‍, എന്‍.യു ജോണ്‍, ശോഭരാജന്, ശശി പയ്യാനിക്കല്‍, ടി.കെ പുഷ്പന്, വിനോദ് കെ, പി.നാണു, അനുഷ സുരേന്ദ്രന് എന്നിവരും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍