കോടിയേരി അനുസ്മരണം സംഘടിപ്പിച്ചു
നല്ലൂര്‍നാട്. സി.പി.ഐ.എം നല്ലൂര്‍നാട് ലോക്കല്‍ കമ്മിറ്റി കോടിയേരി അനുസ്മരണവും,നല്ലൂര്‍നാട് ലോക്കല്‍
സമ്മേളന സംഘാടക സമിതി രൂപീകരണവും സംഘടിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി മനു. ജി. കുഴിവേലി
സ്വാഗതം പറഞ്ഞു.പനമരം ഏരിയകമ്മിറ്റി അംഗം ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ച പരിപാടി സി.പി.ഐ.എം ജില്ലാ
സെക്രട്ടറി പി. ഗഗാറിന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രെട്ടറിയേറ്റ് അംഗം പി.കെ.സുരേഷ്, പനമരം
ഏരിയ സെക്രട്ടറി എ ജോണി, ജില്ലാ കമിറ്റി അംഗം ജോബിസണ്‍, ഏരിയ കമിറ്റി അംഗങ്ങളായ സി.ജി.പ്രത്യുഷ്,
പി.എ. അസീസ്,കെ.രാമചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു.കെ മുരളിദരന്‍ നന്ദി പറഞ്ഞു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍