മുഖ്യമന്ത്രിക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി : മലപ്പുറം ജില്ലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന തലത്തില്‍ പഞ്ചായത്ത് / മുനിസിപ്പല്‍ തലങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ജില്ലയ്‌ക്കെതിരെ സംഘ്പരിവാര്‍ നടത്തുന്ന ദുരാരോപണങ്ങളെ ശരിവെക്കാനും പിണറായിയും സി പി എമ്മും ആര്‍ എസ് എസ്സുമായി നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുളള കൊടുക്കല്‍ വാങ്ങലുകള്‍ക്ക് മറപിടിക്കാനും ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജില്ലയെ സംശയ മുനയില്‍ നിര്‍ത്തി നേട്ടം കൊയ്യാനും നിലമ്പൂര്‍ എം എല്‍ എ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടാനും നടത്തുന്ന മുഖ്യമന്ത്രിയുടെ ശ്രമം കേരള ജനത തിരിച്ചറിയുമെന്നും പ്രതിരോധം തീര്‍ക്കുമെന്നും പ്രകടനത്തില്‍ മുദ്രാവാക്യമുയര്‍ന്നു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പടയന്‍ മുഹമ്മദ്, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് അഡ്വ.പടയന്‍ റഷീദ്, ട്രഷറര്‍ കടവത്ത് ഷറഫുദ്ധീന്‍, യൂത്ത് ലീഗ് മണ്ഡലം വൈ.പ്രസിഡന്റ് കബീര്‍ മാനന്തവാടി, മുനിസിപ്പല്‍ പ്രസിഡന്റ് ഷബീര്‍ സൂഫി, ഹസ്ബുല്ല, മിദ്‌ലാജ്, സലീം.പി.എച്ച്, മൊയ്തു എരുമത്തെരുവ്, വി.ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍