എസ്സന്‍സ് ഗ്ലോബല്‍ ജനകീയ സംവാദ പരമ്പര നാളെ ആരംഭിക്കും
മലപ്പുറം: ശാസ്ത്ര സ്വതന്ത്രചിന്താ സംഘടന എസന്‍സ് ഗ്ലോബല്‍ തുറന്ന സംവാദവുമായി മലബാറില്‍. ബ്രെയിന്‍ സര്‍ജറി എന്ന് പേരിട്ടിരിക്കുന്ന സംവാദ പരമ്പര ആരംഭിക്കുന്നത് 2024 സെപ്റ്റംബര്‍ 20ന് തിരൂരില്‍. ജനങ്ങള്‍ക്ക് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനാവുന്ന സംവാദത്തില്‍ മറുപടികള്‍ നല്‍കാനെത്തുന്നത് ശാസ്ത്രപ്രചാരകനും, പരമ്പരാഗത - ഇതര വൈദ്യങ്ങളുടെ അശാസ്ത്രീയത തുറന്നു കാണിക്കുന്ന മിഷന്‍ ഫോര്‍ എത്തിക്‌സ് ആന്‍ഡ് സയന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ (മെഷ്) എന്ന സംഘടനയുടെ സെക്രട്ടറിയുമായ ചന്ദ്രശേഖര്‍ രമേശ്, ശാസ്ത്ര പ്രചാരകനായ നിഷാദ് കൈപ്പള്ളി, സ്വതന്ത്ര ചിന്തകനും യൂട്യൂബറുമായ ആരിഫ് ഹുസൈന്‍ തെരുവത്ത് എന്നിവരാണ്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ എം എസ് ബനേഷ് അവതാരകനാകും.
മലയാളിയുടെ മസ്തിഷ്‌കത്തില്‍ ഉറഞ്ഞുപോയ അന്ധവിശ്വാസങ്ങളെ മാറ്റണമെങ്കില്‍ ശാസ്ത്രീയ അറിവുകള്‍ നല്‍കേണ്ടതുണ്ടെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് മസ്തിഷ്‌ക പരിഷ്‌കരണം എന്ന് അര്‍ത്ഥമാക്കി ബ്രെയിന്‍ സര്‍ജറി എന്ന പേര് നല്‍കിയത്.
സെപ്റ്റംബര്‍ 20ന് തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളിന് മുന്‍പില്‍ വൈകുന്നേരം അഞ്ചുമണി മുതല്‍ ഏഴര വരെയും, സെപ്റ്റംബര്‍ 21ന് മഞ്ചേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം വൈകുന്നേരം അഞ്ചു മുതല്‍ ഏഴര വരെയും, സെപ്റ്റംബര്‍ 22ന് കോഴിക്കോട് രാമനാട്ടുകര ബസ് സ്റ്റാന്‍ഡിന്റ് പരിസരം, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമാണ് പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നത്. യഥാക്രമം ആയുര്‍വ്വേദത്തിന് പാര്‍ശ്വഫലങ്ങളുണ്ടോ, പ്രാര്‍ത്ഥന ആശ്വാസമോ, മനുഷ്യന്‍ കുരങ്ങില്‍ നിന്നാണോ ഉണ്ടായത്, ദൈവം അന്ധവിശ്വാസമോ എന്നീ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുക.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Very needful one for visual clearance of the society