രാജ്യത്തെ മികച്ച ജില്ലാ പഞ്ചായത്ത്; വയനാട് ജില്ലയ്ക്ക് രാജീവ് ഗാന്ധി അവാര്‍ഡ്
കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിന് ആന്ദ്രപ്രദേശിലെ തിരുപ്പതി അക്കാദി ഓഫ് ഗ്രസ്റൂട്ട് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ഓഫ് ഇന്ത്യ നല്‍കുന്ന രാജീവ് ഗാന്ധി അവാര്‍ഡിന് വയനാട് ജില്ലാ പഞ്ചായത്ത് അര്‍ഹമായി. 2023ല്‍ ജില്ലാ പഞ്ചായത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് 19ാമത് രാജിവ് ഗാന്ധി ദേശീയ അവാര്‍ഡിനായി വയനാടിനെ തിരഞ്ഞെടുത്തത്. മുന്‍ ലോക്സഭ സെക്രട്ടറി ഡോ.സുഭാഷ് സി കാഷ്യപ് ചെയര്‍മാനായ ജൂറിയാണ് വിദ്യാഭ്യാസമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ബോധവല്‍ക്കരണ പരിപാടികള്‍, ജില്ലയുടെ കാര്‍ബണ്‍ എമിഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് വയനാടിനെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത് കൂട്ടായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകരമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.