OPEN NEWSER

Wednesday 13. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സ്‌കൂട്ടറില്‍ കാട്ടുപോത്ത് ഇടിച്ചു; യാത്രികന് പരിക്ക്

  • Mananthavadi
24 Aug 2024

പനവല്ലി: കാട്ടുപോത്ത് തട്ടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. അപ്പപ്പാറ തോട്ടുംകര ഷൈജു (46) വിനാണ് പരിക്കേറ്റത്. ലോട്ടറി വില്‍പ്പനകാരനായ ഷൈജു സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങും വഴി പനവല്ലി കാപ്പികണ്ടി ഭാഗത്തു വെച്ച് രാത്രി ഏഴരയോടെയായിരുന്നു സംഭവം. റോഡിന്റെ കുറുകേ പാഞ്ഞു പോകുകയായിരുന്ന  കാട്ടുപോത്ത്  സ്‌കൂട്ടറില്‍ വന്നിടിച്ചതോടെ സ്‌കൂട്ടറില്‍ നിന്നും മറിഞ്ഞ് വീണാണ് ഷൈജുവിന്  പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പുറകെ വന്ന നാട്ടുകാര്‍ ഉടന്‍ തന്നെ ഷൈജുവിനെ കാട്ടിക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ തൃശിലേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പിന്നീട് ഷൈജുവിനെ തുടര്‍ ചികിത്സാര്‍ത്ഥം മാനന്തവാടിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. മുഖത്തും പല്ലിനുമാണ് പരിക്ക്. ഈ ഭാഗത്ത്  പകല്‍ പോലും കാട്ടുപോത്ത് കൂട്ടമായി ഇറങ്ങാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ക്യൂ നിന്ന് മടുക്കേണ്ട: സ്മാര്‍ട്ടായി വയനാട്ടിലെ ഒ.പികള്‍
  • കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഡി പി സി തീരുമാനം
  • വാഴയ്ക്ക് ഫംഗസ് ബാധ ആയിരത്തിലധികം നേന്ത്രവാഴകള്‍ നശിച്ചു;നഷ്ടപരിഹാരം ലഭിക്കാത്തത് ഇരുട്ടടിയെന്ന് കര്‍ഷകര്‍
  • കൂട്ടബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
  • നായ്ക്കട്ടിയില്‍ കൃഷിനാശം വരുത്തുന്ന കാട്ടാനകളെ തുരത്താന്‍ 'ഓപ്പറേഷന്‍' ആരംഭിച്ചു; കുങ്കിയാനകളും രംഗത്ത്
  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show