തോണിച്ചാല്‍ കാവറ്റ നിവാസികള്‍ ദുരിതത്തില്‍

തോണിച്ചാല്‍:ഇരുമ്പ് പാലം ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലം ചെളിക്കുളമായിരിക്കുന്നതിനാല്‍ കാവറ്റ ഭാഗത്ത് താമസിക്കുന്ന നൂറുകണക്കിന് ആളുകള്‍ ദുരിതമനുഭവിക്കുന്നതായി പരാതി.ഡ്രൈവിംഗ് ടെസ്റ്റുമായി ബന്ധപ്പെട്ട് എല്ലാദിവസവും നിരവധി വാഹനങ്ങള്‍ ഇവിടെ എത്തുന്നതാണ് റോഡ് തകരുന്നതിന് കാരണമായി പറയുന്നത്.കാവറ്റ ഭാഗത്തേക്ക് ഓട്ടോറിക്ഷ പോലും പോകാത്ത സ്ഥിയാണ് നിലവില്‍. ആശുപത്രിയില്‍ പോകുന്നതിനും കുട്ടികള്‍ക്ക് വിദ്യാലയത്തില്‍ പോകുന്നതിനും പറ്റാത്ത സ്ഥിതിയുണ്ട്. ഈ ദുരവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍