മാനന്തവാടിയില്‍ ലഹരിമരുന്ന് വേട്ട: നാലു പേര്‍ കസ്റ്റഡിയില്‍

മാനന്തവാടി: ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡും, ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി. കെ. മണിയും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ നാലു പേര്‍ കസ്റ്റഡിയിലായി. പിടികൂടിയ ലഹരി വസ്തുക്കള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവരും യു.പി. സ്വദേശിയുമാണ് സംഘത്തിലുള്ളതെന്നാണ് സൂചന. അറസ്റ്റു നടപടികള്‍ക്കു ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍