പാലങ്ങളില്‍ വെള്ളം കയറി; നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

നിരവില്‍പ്പുഴ: നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ പാലങ്ങളില്‍ വെള്ളം കയറിയതോടെ തൊണ്ടര്‍നാട് പഞ്ചായത്തിലെ മുണ്ടക്കോമ്പ്,കേളോത്ത്, പാലിയോട്ടില്‍, കോളിപ്പാട്, ചാത്തന്‍കൈ പ്രദേശവാസികള്‍ ഒറ്റപ്പെട്ടു. ഭഗവതിക്കാവ് ശിവക്ഷേത്രം പാലം, കുഞ്ഞോം എ യു പി എസ് സമീപത്തെ ഓടപ്പാലം, നിരവില്‍പ്പുഴയില്‍ നിന്നും മുണ്ടോക്കൊമ്പിലേക്കുള്ള പാലം എന്നിവയാണ് മുങ്ങിയത്. ഇതോടെ ഈ പ്രദേശങ്ങളിലുള്ള രോഗികളും വൃദ്ധരും കുട്ടികളും ഉള്‍പ്പെടെ 400 ല്‍ അധികമാളുകള്‍ക്ക് കുറ്റ്യാടി - മാനന്തവാടി പ്രധാനറോഡിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗ്ഗമാണ് തടസ്സപ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍