സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി എല്‍ജിഎംഎല്‍ ഒപ്പു മതില്‍

കാവുംമന്ദം: സര്‍ക്കാര്‍ കുരുക്കില്‍ തദ്ദേശഭരണം വഴിമുട്ടുന്നു എന്ന ക്യാമ്പയിനുമായി ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഒപ്പ് മതില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പോക്കര്‍ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. എല്‍ജിഎംഎല്‍ കല്‍പ്പറ്റ നിയോജക മണ്ഡലം കണ്‍വീനര്‍ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തിലെ അനുവദിക്കാതിരുന്ന ജനറല്‍ പര്‍പ്പസ് ഗ്രാന്‍ഡിലെയും മെയിന്റനന്‍സ് ഗ്രാന്റിലയും ബാക്കി തുക പ്രത്യേക വിഹിതമായി അനുവദിക്കുക, 2024 മാര്‍ച്ച് 25 നകം ട്രഷറിയില്‍ സമര്‍പ്പിച്ചിട്ടും പണം അനുവദിക്കാതെ തിരിച്ചു നല്‍കിയ തുക പ്രത്യേകമായി അനുവദിക്കുക, ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ഫണ്ട് പോലും തടയുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക, ആറുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന വ്യാപകമായി ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഒപ്പു മതില്‍ പരിപാടി സംഘടിപ്പിച്ചത്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ജൂലൈ 20ന് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. തരിയോട് ഗ്രാമപഞ്ചായത്ത് അംഗം സൂന നവീന്‍ സ്വാഗതവും കെ പി സബീര്‍ അലി നന്ദിയും പറഞ്ഞു. പി പി ഹംസ, വി സൈതലവി, എംപി ഹഫീസലി, കെ നാസര്‍, , എ കെ മുബഷിര്‍, കെ മുസ്തഫ, കെ ടി മുജീബ്, കെ ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍