കഞ്ചന്‍ വില്‍ക്കാന്‍ സ്ത്രീകളും സജീവം..! കഞ്ചാവ് വില്‍പനക്കിടെ സ്ത്രീയുള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

ജില്ലയില്‍ കഞ്ചാവ് വില്‍പന രംഗത്ത് ഇതര സംസ്ഥാന സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബത്തേരിയില്‍ കഞ്ചാവ് വില്‍പ്പനക്കിടെ പിടിയിലായത് സത്രീയുള്‍പ്പെടെ രണ്ട് പേര്‍.തിരുനെല്ലി അഞ്ചുകണ്ടത്തില്‍ അബ്ദുറഹ്മാന്‍ (42), താമരശ്ശേരി അമ്പായത്തോട് പാറമ്മല്‍ സുബൈദ (42) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.രണ്ട് മാസം മുമ്പ് മാനന്തവാടിയില്‍ അടുക്കളത്തോട്ടത്തില്‍ കഞ്ചാവ് വളര്‍ത്തിയ വീട്ടമ്മയെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. സത്രീകള്‍ ലഹരി വില്‍പ്പന രംഗത്തുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണെന്നാണ് നാട്ടുകാരുടെ പക്ഷം.
ഇന്നലെ വൈകുന്നേരം ബത്തേരി ടൗണില്‍ ചുള്ളിയോട് റോഡില്‍ ഫെഡറല്‍ ബാങ്കിന് സമീപം വെച്ച് കഞ്ചാവ് വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും ബത്തേരി എസ്.ഐ ബിജു ആന്റണിയുടേയും സംഘത്തിന്റേയും പിടിയിലായത്.സുബൈദയുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഒളിപ്പിച്ച നിലയിലുണ്ടായിരുന്ന 400 ഗ്രാമോളം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കര്‍ണ്ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കഞ്ചാവ് ശേഖരിച്ച് ജില്ലയിലെത്തിച്ച് ആവശ്യക്കാര്‍ക്ക് നല്‍കി വരുന്ന സംഘാംഗങ്ങളാണിവര്‍. താമരശ്ശേരി, കുറ്റ്യാടി സ്റ്റേഷനുകളില്‍ അബ്ദു റഹ്മാനെതിരെ സമാന കേസ്സുകള്‍ നിലവിലുണ്ട്.
ജില്ലയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തി വരുന്നതും, പഴയ വസ്തുവകകള്‍ ശേഖരിച്ച് വരുന്നതുമായ ചില സ്ത്രീകള്‍ അനധികൃത മദ്യവില്‍പനയും, കഞ്ചാവ് വില്‍പനയും നടത്തി വരുന്നതായി പരാതികളുണ്ട്. ഇവര്‍ക്കെതിരെ പരസ്യ പരിശോധന നടത്താന്‍ പോലീസിനുള്ള പരിമിതികള്‍ മുതലെടുത്താണ് ഇവര്‍ ഈ രംഗത്ത് തുടരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍