വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

എടവക: എടവക മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്എസഎല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. എടവക രണ്ടേനാല്‍ ദീപ്തിഗിരി സൊസൈറ്റി ഹാളില്‍ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എടവകമണ്ഡലം പ്രസിഡണ്ട് ഉഷാ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി എച്ച്.ബി പ്രദീപ് മാസ്റ്റര്‍, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ജില്‍സന്‍ തൂപ്പുങ്കര, നല്ലൂര്‍നാട് മണ്ഡലം പ്രസിഡണ്ട് വിനോദ് തോട്ടത്തില്‍, പഞ്ചായത്ത് പ്രസിഡണ്ട് ബ്രാന്‍ അഹമ്മദ്കുട്ടി, വൈസ് പ്രസിഡണ്ട് ഗിരിജ സുധാകരന്‍, കെ.എം ഇബ്രാഹിംകുട്ടി, റെജി വാളാംകോട്ട്, സിബി ആശാരിയോട്ട്, സിഎച്ച് ഇബ്രാഹിം, ബിന്ദു ടീച്ചര്‍, അഭിജിത്ത് ഷിനോജ് എന്നിവര്‍ ആശംസഅര്‍പ്പിച്ച് സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍