ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; കടയുടെ ഷട്ടര്‍ തകര്‍ത്തു; കെട്ടിടത്തിന് നാശനഷ്ടം
![ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; കടയുടെ ഷട്ടര്‍ തകര്‍ത്തു; കെട്ടിടത്തിന് നാശനഷ്ടം](http://opennewser.com/uploads/news/KAURAICHAPPATAKKKATANNAYYA.jpg)
പുല്‍പ്പള്ളി: പുല്‍പ്പള്ളി കുറിച്ചിപ്പറ്റയില് കാട്ടാന കടയുടെ ഷട്ടര്‍ തകര്‍ത്തു. കുറിച്ചിപറ്റ പുത്തനാറയില് ഷൈലേഷിന്റെ കടയുടെ ഷട്ടറാണ് ഇന്ന് രാവിലെ ആറ് മണിയോടെ കാട്ടാന തകര്‍ത്തത്. രാവിലെ കട തുറക്കാന്‍ എത്തിയ ഷൈലേഷും, പ്രഭാത സവാരിക്കിറങ്ങിയ വെങ്കിടദാസും ആനയുടെ മുന്നില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കടയോട് ചേര്‍ന്നുള്ള ഷൈലേഷിന്റെ വീട്ടിലെ പട്ടിക്കൂട് തകര്‍ത്ത ശേഷമാണ് ആന കടയുടെ ഷട്ടര്‍ തകര്‍ക്കുകയും കെട്ടിടത്തിന്റെ സണ്‍സൈഡ് കൊമ്പ് കൊണ്ട് കുത്തി തകര്‍ക്കുകയും ചെയ്തത്. പാക്കം വനത്തില്‍ നിന്നും ഇറങ്ങിയ കൊമ്പനാനയാണ് പ്രദേശത്ത് മണിക്കൂറുകളോളം ഭീതി പരത്തിയത്. രാവിലെ പാല് അളക്കാന്‍ ആളുകള്‍ എത്തുന്ന സ്ഥലമാണിവിടം. നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ആന സമീപത്തെ കൃഷിയിടത്തിലേക്ക് കയറി പോയത്.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍