തോല്‍പ്പെട്ടിയില്‍ വാഹനാപകട പരമ്പര; ലോറി, മിനി ലോറി, കാര്‍ അപകടം

തോല്‍പ്പെട്ടി: തോല്‍പ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ലോറികള്‍ നിയന്ത്രണം വിട്ടു റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. മൈസൂരില്‍ നിന്നും പച്ചക്കറി കയറ്റി കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ലോറിയും, മിനിലോറിയുമാണ് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. മുന്നില്‍ പോയ ലോറി ആദ്യം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഈ ലോറിയുടെ പുറകിലായുണ്ടായിരുന്ന ലോറിയും സമാന രീതിയില്‍ മറിഞ്ഞതായാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് ഒരു കാറും അപകടത്തില്‍പ്പെട്ടിരുന്നു. ചെറിയ ഇറക്കത്തോടെയുള്ള വളവും ഇടുങ്ങിയ പാലവും ആവശ്യത്തിന് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാതിരുന്നതുമാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍