ഉഷ്ണ തരംഗ ഭീഷണി; വയനാട് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്
കല്‍പ്പറ്റ: സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട-റോഡ് നിര്‍മ്മാണ മേഖലകളില്‍ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തിയിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയക്രമം പാലിക്കാന്‍ തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പനമരം, മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ചുണ്ടേല്‍, മേപ്പാടി പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണറിന്റെ ഉത്തരവിന്റെ പശ്ത്തലത്തിലാണ് പരിശോധന. തൊഴിലാളികള്‍ക്ക് പകല്‍ സമയം ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍