എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയില്‍

കേണിച്ചിറ: വാഹന പരിശോധനക്കിടെ മയക്കുമരുന്നുമായി വന്ന കാര്‍ യാത്രികരായ യുവാക്കളെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുളം വാകേരി മരുത്തോളില്‍ വീട്ടില്‍ അഭിരാം മോഹന്‍ (19), മൂടക്കൊല്ലി ചാത്തന്‍ കുളങ്ങര വീട്ടില്‍ മുഹമ്മദ് റഷീദ് (21) എന്നിവരെയാണ് 1.13 ഗ്രാം എം. ഡി. എം.എ യുമായി പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 35 ജി 4013 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി കേണിച്ചിറ സ്റ്റേഷന്‍ പരിധിയിലെ പാലക്കുറ്റി എന്ന സ്ഥലത്തു വച്ച് വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാവുന്നത്. കേണിച്ചിറ ഇന്‍സ്പെക്ടര്‍ എസ്.എച്ച്. ഒ ടി.ജി ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, സുനി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍