താമരശ്ശേരി ചുരത്തില്‍ ബസുകള്‍ കൂട്ടിയിടിച്ചു

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ എട്ട് - ഒന്‍പത് വളവുകള്‍ക്കിടയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കുറച്ച് നേരം പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടു.. മാനന്തവാടിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോടേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തമ്മില്‍ ആണ് കൂട്ടിയിടിച്ചത് . ആര്‍ക്കും പരിക്ക് ഇല്ല. പിന്നീട് വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റിയതോടെ ഗതാഗതം പുന:സ്ഥാപിച്ചു. അപകടത്തെ തുടര്‍ന്നുണ്ടായ തടസ്സത്താല്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിനാല്‍ നിലവില്‍ ചെറിയ രീതിയില്‍ ഗതാഗത തടസം അനുഭവപ്പെടുന്നതായി യാത്രക്കാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
moli2j
5hdw8z