തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് സംഘമെത്തി;കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു

തലപ്പുഴ: തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് സംഘമെത്തി കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു. യൂണിഫോം ധാരികളായ ആറംഗ സായുധ സംഘമാണെത്തിയതെന്നാണ് വിവരം. ഓഫീസ് ഭാഗികമായി അടിച്ച് തകര്‍ത്ത ശേഷം പരിസരത്ത് പോസ്റ്റര്‍ പതിക്കുക യും ചെയ്തു. പാടിയിലെ തൊഴിലാളികള്‍ക്ക് വാസയോഗ്യമായ വീട് നല്‍കുക, അര്‍ബുദം വിതയ്ക്കുന്ന ആസ് ബസ് റ്റോസ് ഷീറ്റുകളില്‍ നിന്നും മോചനം നല്‍കുക, വാസയോഗ്യമായ വീടിന്നായി സംഘം ചേരുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലൂടെ ഉയര്‍ത്തിയിരിക്കുന്നത്.മാനന്തവാടി ഡിവൈഎസ്പി പി.എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍