പുല്‍പ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്: സജീവന്‍ കൊല്ലപ്പള്ളിയെ ഇ.ഡി. അറസ്റ്റ് ചെയ്തു

പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 26 നായിരുന്നു അറസ്റ്റ്. തുടര്‍ന്ന് 27 ന് കോടതിയില്‍ ഹാജരാക്കിയ സജീവനെ മൂന്നുദിവസത്തേക്ക് കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ്, വിജിലന്‍സ് കേസുകളില്‍ പ്രതിയാണ് സജീവന്‍. തട്ടിപ്പിനിരയായി ആത്മഹത്യ ചെയ്ത രാജേന്ദ്രന്റെ ആത്മഹത്യ കുറിപ്പിലും സജീവന്റെ പേരുണ്ട്.
തട്ടിപ്പിലൂടെ കിട്ടിയ പണം പ്രധാനമായും റിയല്‍ എസ്റ്റേറ്റിലും കൃഷിയിലുമാണ് സജീവന്‍ നിക്ഷേപിച്ചത്. ബെനാമി വായ്പകളില്‍ ചിലത് അദ്യഘട്ടത്തില്‍ തിരിച്ചടച്ചിരുന്നെങ്കിലും ബിസ്‌നസ് നഷ്ടത്തിലായതോടെ അത് മുടങ്ങി. പരാതിയുമായി സജീവനെ സമീപിച്ചവരോട് കുടിശിക താന്‍ അടച്ചുതീര്‍ക്കും എന്നായിരുന്നു ഉറപ്പ്. തട്ടിപ്പിന്റെ മനോവിഷമത്തില്‍ കര്‍ഷകനായ രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്തതോടെ സജീവന്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് ജൂണ്‍ 28 ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാണ്ട് ചെയ്ത സജീവന്‍ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍