യു.എഫ്.പി.എ സംഘം ഗവര്‍ണറെ സന്ദര്‍ശിച്ചു.

ഗോവ: മറുനാടന്‍ കര്‍ഷക കൂട്ടായ്മയായ യുണൈറ്റഡ് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (യുഎഫ്പിഎ )യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠനയാത്ര സംഘം ഗോവ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍ പിള്ളയെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. രാജ്യത്ത് ഗോവ, കര്‍ണാടക മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള വിവിധ മേഖലയില്‍ കാര്‍ഷികവൃദ്ധിയില്‍ ഏര്‍പ്പെടുന്ന മറുനാടന്‍ കര്‍ഷകരുടെ ആശങ്കകള്‍ ഗവര്‍ണറുമായി പങ്കുവെച്ചു. സംഘടന ചെയര്‍മാന്‍ സാബു കണക്കാംപറമ്പില്‍ ഗവര്‍ണര്‍ക്ക് സംഘടനയുടെ ഉപഹാരം സമര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ എമിന്‍സണ്‍ തോമസ്, കോര്‍ഡിനേറ്റര്‍ വിനു വട്ടോളി എന്നിവരുടെ നേതൃത്വത്തില്‍ ആണ് പഠനയാത്ര സംഘടിപ്പിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍