ഗതാഗത ചട്ടലംഘനം - മാലിന്യ നിക്ഷേപം കനത്ത നിരീക്ഷണത്തില്‍ താമരശ്ശേരി ചുരം; മൂന്ന് ദിവസം കൊണ്ട് പിഴയായി ഈടാക്കിയത് 123250 രൂപ

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഗതാഗതതടസ്സങ്ങള്‍ ഒഴിവാക്കി അപകടങ്ങള്‍ കുറയ്ക്കുന്നതിനും മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനും ശക്തമായ നടപടികളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം. നിരവധി അവലോകന യോഗങ്ങളും മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞങ്ങളും മറ്റ് നടപടികളും സ്വീകരിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാത്തതിനെ തുടര്‍ന്നാണ് നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധിതമായത്. പുതുപ്പാടി പഞ്ചായത്ത്, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുമായി ചേര്‍ന്ന സംയുക്ത യോഗത്തിലാണ് പരിശോധനകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.ഇതിന്റെ ഭാഗമായി ജൂണ്‍ 4 മുതല്‍ 6 വരെ നടത്തിയ പരിശോധനയില്‍ 278 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,23,250 രൂപ പിഴയീടാക്കുകയും ചെയ്തു. പോലീസും, മോട്ടോര്‍ വാഹന വകുപ്പും, പുതുപ്പാടി പഞ്ചായത്തും എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കിയിരിക്കുകയാണെന്നും,ചുരത്തിലെ ഗതാഗത മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ നമ്മളേവരും ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും പെരുമാറേണ്ടതാണെന്നും കോഴിക്കോട് ജില്ലാ ഭരണകൂടം അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍