വള്ളിയൂര്‍ക്കാവ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിരക്ക് കുറയ്ക്കാന്‍ ധാരണ ; റൈഡുകള്‍ക്ക് 10 രൂപ കുറയും

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവ നഗരിയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ നിരക്ക് വര്‍ദ്ധനവ് കുറയ്ക്കാന്‍ ധാരണ. ട്രസ്റ്റി ബോര്‍ഡും ഉത്സവാഘോഷ കമ്മിറ്റിയും ചേര്‍ന്ന് നടത്തിപ്പുകാരും യുവജന സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇതനുസരിച്ച് മരണക്കിണര്‍ ഉള്‍പ്പെടെയുള്ള നാല് ഇനങ്ങളുടെ നിരക്ക് നൂറില്‍ നിന്നും തൊണ്ണൂറായും, മറ്റുള്ളവ അറുപതില്‍ നിന്നും അന്‍പത് രൂപയുമായാണ് കുറച്ചത്. ഈ തീരുമാനം ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, എ.ഐ.വൈ.എഫ് എന്നീ സംഘടനകള്‍ അംഗീകരിച്ചെങ്കിലും യുവമോര്‍ച്ച കഴിഞ്ഞ തവണത്തെ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന നിലപാടാണ് സ്വീകരിച്ചത്. യോഗത്തിന് ശേഷം യുവമോര്‍ച്ച അമ്യൂസ്‌മെന്റ് നഗരിയില്‍ കൊടിനാട്ടുകയും പ്രതിഷേധ പ്രകടനവും നടത്തുകയും ചെയ്തു. അമിത വാടകയെ കുറിച്ച് ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്ത ചെയ്യുകയും യുവജന സംഘടനകള്‍ വര്‍ധനവിനെതിരെ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു.
ചര്‍ച്ചയില്‍ ട്രസ്റ്റി ടി.കെ.അനില്‍കുമാര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ജിതേഷ് ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.സി.സുനില്‍കുമാര്‍, എ.എം. നിശാന്ത് ,സന്തോഷ് ജി.നായര്‍, അശോകന്‍ ഒഴക്കോടി ,അഖില്‍ സുരേന്ദ്രന്‍ ,കെ പി .സനല്‍കുമാര്‍, നിഖില്‍ പത്മനാഭന്‍, യുവജന സംഘടന നേതാക്കളായ കെ.വിപിന്‍, വി.വി.ബബീഷ്അസീസ് വാളാട് ,നിധീഷ് ലോക നാഥന്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍