മൂപ്പൈനാട് വാഹനാപകടം; മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു.

മേപ്പാടി: മേപ്പാടി മൂപ്പൈനാട് സെന്റ് ജോസഫ് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ 2 ഓട്ടോറിക്ഷകളിലിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു. വടുവന്‍ചാല്‍ അമ്പലക്കുന്ന് കരച്ചാല്‍ മുട്ടത്തില്‍ ബേബിയുടെ ഭാര്യ മോളി (57), മോളിയുടെ മാതാവും അമ്പലക്കുന്ന് മത്തായിയുടെ ഭാര്യയുമായ മറിയക്കുട്ടി (80) എന്നിവരാണ് മരണപ്പെട്ടത്. ഓട്ടോ ഡ്രൈവര്‍ ഈങ്ങാപ്പുഴ കണ്ണപ്പന്‍കുണ്ട് ഖാലിദ് ഗുരതര പരിക്കോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഇന്ന് വൈകുന്നേരമായിരുന്നു അപകടം. തെറ്റായ ദിശയിലേക്ക് കയറിയ കാര്‍ ഒട്ടോറിക്ഷകളില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.
മരണപ്പെട്ടവര്‍ അടിവാരം പോയി തിരികെ വടുവന്‍ചാലിലേക്ക് അടിവാരത്തുള്ള ഖാലിദിന്റെ ഓട്ടോ വിളിച്ച് വരുമ്പോഴായിരുന്നു അപകടം. കാറുകാരന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണം. അപകടത്തില്‍ കാറുകാരന്‍ മറ്റൊരു ഓട്ടോയിലും ഇടിച്ചിട്ടുണ്ട്.കാറുകാര്‍ തമിഴ്‌നാട് ചെന്നൈയിലുള്ളവരാണ്.മരണപ്പെട്ടവരുടെ മൃതദേഹം വിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികള്‍ സ്വീകരിക്കുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍