പാമ്പ് കടിയേറ്റ് മരണത്തോട് മല്ലടിച്ച യുവതിക്ക് പുതുജീവന്‍ നല്‍കി നിലമ്പൂര്‍ ജില്ലാ ആശുപത്രി.

നിലമ്പൂര്‍: പോത്ത്കല്ല് പാതിരിപ്പാടം നല്ലംതണ്ണി മഞ്ഞക്കണ്ടിയില്‍ അബ്ദുറഹിമാന്റെ ഭാര്യ റസിയ ബീഗം (55) ത്തിനാണ് തിങ്കളാഴ്ച രാവിലെ 8:30 ഓടെ പാമ്പിന്റെ കടിയേറ്റത്. പറമ്പില്‍നിന്നും പപ്പായ പറിക്കുന്നതിനിടയില്‍ കാലില്‍ മുള്ള് കുത്തിയതായി സംശയം തോന്നിയ റസിയ ബീഗം, വീട്ടിലെത്തി കുഴഞ്ഞു വീണു. ആരോഗ്യനില വഷളായതോടെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ അശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും, ഹൃദയവും ശ്വാസകോശവും നിലച്ച രീതിയില്‍ ആയിരുന്നു. ഡോ.ഷിനാസ് ബാബുവിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും സംഘം കഠിന പ്രയത്‌നത്താല്‍ റസിയ ബീഗത്തിന്റെ ജീവന്‍ തിരിച്ചുപിടിച്ചു. 15 കുപ്പി ആന്റിവെനം നല്‍കിയും, കൃത്രിമ ശ്വാസത്താലും, ശ്വാസനോപകരണങ്ങളുടേയും മറ്റും സഹായത്താലും മണിക്കൂറുകള്‍ നീണ്ട പരിശ്രമം ഫലം കണ്ടു. യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍