പകല്‍ സമയത്തും രാത്രിയും അത്യുഷ്ണം; സംസ്ഥാനത്ത് ചൂട് കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. പകല്‍സമയത്ത് മാത്രമല്ല രാത്രികാലങ്ങളിലും അത്യുഷ്ണമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 36 മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.മലബാര്‍ ജില്ലകളിലാണ് ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്. രാത്രിയില്‍ 25 ഡിഗ്രിക്ക് മുകളിലാണ് ചൂട്. പകല്‍ ചൂട് കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആളുകള്‍ക്ക് നിര്‍ജലീകരണമുള്‍പ്പെടെ അനുഭവപ്പെടുന്നുണ്ട്. സാധാരണ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് ചൂട് കനക്കുന്നത്. സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍