OPEN NEWSER

Monday 11. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തൃശിലേരിക്ക് സമീപം കാര്‍ കത്തി നശിച്ചു

  • Mananthavadi
10 Feb 2023

 

തൃശിലേരി: തൃശിലേരി മൊട്ടയ്ക്ക് സമീപം കാര്‍ കത്തി നശിച്ചു. മലപ്പുറം കൊണ്ടോട്ടി പാപ്പാട്ട് ബിജുവും കുടുംബവും സഞ്ചരിച്ച ടാറ്റ നാനോ കാറാണ് പൂര്‍ണമായി കത്തി നശിച്ചത്. തൃശിലേരിയിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.  കാറിന്റെ പുറക് ഭാഗത്ത് നിന്നും കരിഞ്ഞ ഗന്ധം അനുഭവപ്പെട്ട ബിജു ഉടനെ വാഹനം നിര്‍ത്തി കുടുംബത്തോടൊപ്പം കാറില്‍ നിന്നും പുറത്തിറങ്ങിയ പാടും കാര്‍ പിന്നോട്ട് നിരങ്ങി നീങ്ങി തീയാളി പടരുകയായിരുന്നു. മാനന്തവാടിയില്‍ നിന്നും 2 യൂണിറ്റ് അഗ്‌നി സംരക്ഷ സേനാംഗങ്ങളെത്തിയാണ് തീയണച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ വി.പി. വിശ്വാസ്, അസി.സ്റ്റേഷന്‍ ഓഫീസര്‍ (ഗ്രേഡ്) പി.എം.അനില്‍, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ വി.പി.വിനോദ് , ഇ.കെ.ആസിഫ്, ശശി.കെ.ജി, സുധീഷ്.കെ, സതീഷ്.എ.ബി, ഗോപിനാഥന്‍ ടി.പി, വിനു കെ.എം,  ധീരജ്.പി, ഹോംഗാര്‍ഡുമാരായ വിജയാനന്ദന്‍, ഇ.ജെ.കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്.
  • മാനന്തവാടിയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
  • ബൈക്ക് മോഷ്ടിച്ച് മുങ്ങിയ വയോധികന്‍ പിടിയില്‍
  • ലഹരി മാഫിയയുടെ തടങ്കലില്‍ നിന്ന് യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പോലീസ്; രണ്ട് പേര്‍ പിടിയില്‍
  • 55 ലിറ്റര്‍ ചാരായവുമായി ഒരാള്‍ പിടിയില്‍
  • വയനാട് വന്യജീവി സങ്കേതത്തിലെ വനഭാഗങ്ങളില്‍ സ്‌നെയര്‍ പട്രോളിംഗ് നടത്തി
  • പോക്‌സോ കേസില്‍ പിതാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show