നിങ്കളും ബാമി ഗോത്ര ഫെസ്റ്റ് നടത്തി
മാനന്തവാടി: ആറാട്ടുതറ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ 'നിങ്കളും ബാമി'എന്ന പേരില്‍ നടന്ന ഗോത്ര ഫെസ്റ്റ് മാനന്തവാടി നഗരസഭ വൈസ് ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഗോത്രകലാരൂപങ്ങള്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായിരുന്നു. അപ്പു ചോലവയലും സംഘവും നടത്തിയ നാടന്‍ കലകളുടെ അവതരണം ഏറെ ഹൃദ്യമായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസും പി റ്റി എ യും നഗരസഭയും പരിപാടികള്‍ക്ക് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍