മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്ക് സ്വാഗതം; വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറന്നുകൊടുക്കും

സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നുകൊടുക്കും. മഴക്കാലത്ത് തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്. മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്കിനി സഞ്ചാരികള്‍ക്ക് സ്വാഗതം.നീണ്ട ഇടവേളയ്ക്ക് ശേഷം കുളിരും കാറ്റും കഥപറയുന്ന പൊന്മുടിക്കുന്നുകള്‍ സഞ്ചാരികളുടെ ഭൂപടത്തിലേക്ക് വീണ്ടും കടന്നുവരിയകയാണ്.
കഴിഞ്ഞ ഓഗസ്റ്റിലാണ് തലസ്ഥാനത്തെ പ്രധാന സഞ്ചാര കേന്ദ്രം മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടത്. പന്ത്രണ്ടാം വളവില്‍ റോഡിടിഞ്ഞതോടെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. റോഡ് പുനര്‍നിര്‍മ്മിച്ചതിന് പിന്നാലെ പ്രവേശനം അനുവദിക്കാന്‍ ടൂറിസം, ദുരന്ത നിവാരണ വകുപ്പുകള്‍ തീരുമാനിക്കുയായിരുന്നു.
സാധാരണ ഒരുദിവസം നൂറുകണക്കിനാളുകളാണ് പൊന്മുടിയിലെത്തിയിരുന്നത്. ഓണക്കാലത്തും അവധിദിവസങ്ങളിലും വന്‍ജനത്തിരക്കനുഭവപ്പെട്ടിരുന്ന പൊന്മുടി വീണ്ടും സജീവമാകുകയാണ്. റോഡ് വികസന പ്രവൃത്തികള്‍ തുടരുന്നതിനാല്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍