ലഹരിവിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി

കുന്താണി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസും, കുന്താണി എല്‍.പി സ്‌കൂളും, നെന്മേനി പഞ്ചായത്തും, കുടുംബശ്രീയുംസംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലിയും, ബോധവല്‍ക്കരണ ക്ലാസും കുന്താണി സ്‌കൂളില്‍ വെച്ച് സംഘടിപ്പിച്ചു.പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ മുരളി പരിപാടി ഉദ്ഘാടനം ചെയ്തു പി.റ്റി.എ പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ അധ്യക്ഷനായിരുന്നു സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനോദ് പി.ആര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു.മെമ്പര്‍ ദീപാ ബാബു , എ. ഡി. എസ് സാജിത മുഹമ്മദ് എന്നിവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍