പി.പി.എ കരീം (72) നിര്യാതനായി.
കല്‍പ്പറ്റ: മുസ്്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പുത്തന്‍പീടികക്കല്‍ പി.പി.എ കരീം (72) നിര്യാതനായി. മൈസൂരില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തോട്ടം തൊഴിലാളി മേഖലയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. വയനാട് ജില്ലയിലെ ഏറ്റവും മുതിര്‍ന്ന തൊഴിലാളി നേതാക്കളിലൊരാളായിരുന്നു. മേപ്പാടി മുക്കില്‍പീടിക സ്വദേശിയാണ്. മുസ്്ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം, യു.ഡി.എഫ് വയനാട് ജില്ലാ ചെയര്മാന്, എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, തോട്ടം തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റ്, പി.എല്‍.സി അംഗം ചന്ദ്രിക ഗവേണിംദ് ബോഡി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മൂപ്പൈനാട് പഞ്ചായത്ത് ഗ്രാമപ്രസിഡന്റ് തുടങ്ങിയ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: മറിയം. മക്കള്‍: ഷരീഫ, പരേതയായ ഫൗസിയ,ഷമീറ, റഹ്മത്ത്, നൗഫല്‍, ഷംസുദ്ദീന്. മരുമക്കള്‍: അബ്ദുള്‍ സലാം, ഇസ്ഹാഖ്,കുഞ്ഞമ്മദ്, ഷഫീഖ്, റംഷീദ, ഷഫീന. മയ്യത്ത് നിസ്കാരം നാളെ (സെപ്തംബര്‍ 23) രാവിലെ 11 മണിക്ക് മേപ്പാടി ജുമാ മസ്ജിദില്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍