കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

തിരുനെല്ലി: തിരുനെല്ലി ബേഗൂര്‍ പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കര്‍ണാടക സ്വദേശികളായ അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്കാര്‍ക്കും തന്നെ പരിക്കൊന്നുമില്ല. തലപ്പുഴയിലേക്ക് പോകും വഴിയാണ് അപകടമെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ തലകീഴായി മറിഞ്ഞിരുന്നു. വിവരമറിഞ്ഞയുടന്‍ സംഭവസ്ഥലത്തെത്തിയ തിരുനെല്ലി പോലീസ് സ്റ്റേഷനിലെ സിപിഒ രാഹുല്‍ ചന്ദ്രന്‍, സുരേന്ദ്രന്‍ (എഎന്‍എസ്), സിപിഒ ജിതിന്‍രാജ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനമടക്കമുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍