ആശുപത്രി യാത്രാമധ്യേ വയോധിക വാഹനാപകടത്തില്‍ മരിച്ചു
മാനന്തവാടി: അസുഖബാധിതയായ വയോധിക ആശുപത്രിയിലേക്കുള്ള വഴിമധ്യേ വാഹനാപകടത്തില്‍ മരിച്ചു. അഞ്ചുകുന്ന് മാങ്കാണി കോളനിയിലെ അമ്മു (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മാനന്തവാടി പോസ്റ്റ് ഓഫീസ് കവലയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം.. പിലാക്കാവ് വട്ടര്‍കുന്നിലെ മകന്റെ വീട്ടിലെത്തിയ അമ്മുവിനെ അസുഖത്തെ തുടര്‍ന്ന് വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മെഡിക്കല്‍ കോളേജ് സമീപത്തുവച്ച് അപകടമുണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൂടെയുണ്ടായിരുന്ന മകന്‍ ഉണ്ണികൃഷ്ണന് സാരമായി പരിക്കേറ്റു. ഭര്‍ത്താവ്: ചീരന്‍. മറ്റു മക്കള്‍: കല്യാണി, ബാലചന്ദ്രന്‍, സുരേഷ്. മരുമക്കള്‍: ചന്ദ്രിക, സുനിത. സംസ്‌കാരം ഞായറാഴ്ച അഞ്ച്കുന്ന് മാങ്കാണി കോളനി ശ്മശാനത്തില്‍
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍