ആധാര്‍ കാര്‍ഡ് സുരക്ഷ: വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന നിര്‍ദേശം തിരുത്തി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന നിര്‍ദേശം തിരുത്തി കേന്ദ്രസര്‍ക്കാര്‍. തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത ഉള്ളതിനാലെന്ന വിശദീകരണവുമായി കേന്ദ്ര ഐ ടി മന്ത്രാലയം രംഗത്തെത്തി. മാസ്‌ക് ചെയ്ത കോപ്പികള്‍ മാത്രമേ നല്‍കാവൂ എന്ന നിര്‍ദേശമാണ് തിരുത്തിയത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിര്‍േദശം നല്‍കിയതെന്നും എന്നാല്‍ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ പുതിയ അറിയിപ്പില്‍ വ്യക്തമാക്കി.യുഐഡിഎഐ നല്‍കുന്ന ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉടമകള്‍ സാധാരണ നിലയിലുള്ള ജാഗ്രത പാലിക്കാന്‍ മാത്രമേ നിര്‍േദശമുള്ളൂ. ആധാര്‍ സംവിധാനം ഉടമയുടെ സ്വകാര്യതയും ബയോമെട്രിക് വിവരങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.
ഹോട്ടലുകളോ തീയറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്. സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍േദശത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന തരത്തിലടക്കം ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഈ അറിയിപ്പ് കാരണമായതോടെയാണ് വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍