നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പേര്‍ മരിച്ചു;ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പുഴയില്‍ വീണയാളും, പരിക്കേറ്റ മറ്റൊരാളുമാണ് മരിച്ചത്
മാനന്തവാടി: മാനന്തവാടി ചങ്ങാടക്കടവ് പാലത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് 2 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ് ബല്‍റാംപൂര്‍ സ്വദേശികളായ ദുര്‍ഗാ പ്രസാദ് (37), തുള്‍സിറാം (30) എന്നിവരാണ് മരിച്ചത്.തോണിച്ചാല്‍ സ്വദേശികളായ അമല്‍ വെട്ടിക്കല്‍, ടോബിന്‍ കോളാറയില്‍ എന്നവരാണ് കാറിലുണ്ടായിരുന്നത്. ടോബി പരുക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുള്‍സിറാം കാറിന്റെ ഇടിയുടെ ആഘാതത്തില്‍ പാലത്തില്‍ നിന്ന് തെറിച്ച് പുഴയില്‍ വീഴുകയും പിന്നീട് മാനന്തവാടി ഫയര്‍ഫോഴ്സ് വന്ന് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. ദുര്‍ഗ പ്രസാദ് വാഹനം ഇടിച്ചു പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പിന്നീട് മരിക്കുകയായിരുന്നു.ഇവരുടെ കൂടെയുണ്ടായിരുന്ന അഗ്യാറാം എന്നയാള്‍ പരുക്കകളൊന്നുമില്ലാതെ രക്ഷപെട്ടു. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍