കൊവിഡ് വാക്സിന്റെ വിലകുറച്ചു; ഒരു ഡോസിന് ഇനി 225 രൂപ

രാജ്യത്ത് കൊവിഡ് വാക്സിനുകളുടെ വിലകുറച്ചു. ഇനി മുതല്‍ ഒരു ഡോസ് 225 രൂപയ്ക്ക് ലഭിക്കും. സ്വാകര്യ ആശുപത്രികളില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിന് പിന്നാലെയാണ് വാക്സിന്‍ കമ്പനികള്‍ വിലകുറച്ചത്. കുറഞ്ഞ വില ഉടന്‍ പ്രാഭല്യത്തില്‍ വരും.
കൊവാക്സിനുണ്ടായിരുന്ന 1200 രൂപയില്‍ നിന്ന് 225 രൂപയിലേക്കാണ് കുറച്ചിരിക്കുന്നത്. കൊവിഷീല്‍ഡ് 600 രൂപയില്‍ നിന്ന് 225 ലേക്ക് കുറച്ചിട്ടുണ്ട്. സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് ഇന്ത്യന്‍ വാക്സിന്‍ കമ്പനികള്‍ അറിയിച്ചു. 18 വയസിന് മുകളിലുള്ളവര്‍ക്ക് മുന്‍കരുതല്‍ ഡോസിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനുള്ള നിര്‍ദ്ദേശങ്ങളും പ്രഖ്യാപിച്ചിരുന്നു.
ആദ്യ രണ്ട് തവണ ഉപയോഗിച്ച വാക്സിന്‍ തന്നെ കരുതല്‍ ഡോസായിയെടുക്കണം. കരുതല്‍ ഡോസ് എടുക്കാന്‍ പ്രത്യേക രജിസ്ട്രേഷന്‍ ആവശ്യമില്ല. പതിനെട്ട് മുതല്‍ അന്‍പത്തി ഒന്‍പത് വയസ് വരെയുള്ളവര്‍ക്ക് നാളെ മുതല്‍ കരുതല്‍ ഡോസ് നല്‍കാനിരിക്കേ സംസ്ഥാനങ്ങളിലെ ഒരുക്കങ്ങള്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിലയിരുത്തി. കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യവും പരിശോധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍