ബൈക്കില്‍ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.

പുല്‍പ്പള്ളി: ബൈക്കില്‍ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പുല്‍പ്പള്ളി ആശ്രമകൊല്ലി ശിവശൈലം ശശികുമാറി (62) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ആടിക്കൊല്ലിക്കടുത്ത കരിങ്കുറ്റി കവലയില്‍ വെച്ചാണ് കാട്ടുപന്നി ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചു കയറിയത്. തുടര്‍ന്ന് പരിക്കേറ്റ ഇദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീയമ്പം 73 മുതല്‍ അമ്പത്താറ് വരെയുളള പാതയില്‍ മാന്‍ , കാട്ടുപന്നി തുടങ്ങിയ വന്യജീവികള്‍ റോഡിന് കുറുകെ ചാടി ഒട്ടേറെ വാഹനാപകടങ്ങള്‍ സമീപകാലത്തുണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍