വാഹനാപകടത്തില്‍ യുവാവ് മരിച്ചു

മീനങ്ങാടി: മീനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ താഴത്തുവയല്‍ കൂളംഞ്ചാലില്‍ മാധവന്റെയും, ദേവകിയുടെയും മകന്‍ രാജീവ് (35) ആണ് മരണപ്പെട്ടത്. ഇന്ന് രാത്രി 7.30 ന് കര്‍ണ്ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന ട്രാവലറിനെ മറികടക്കുന്നതിനിടെ ട്രാവലറിനെ ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് രാജീവ് ഓടിച്ച ഓട്ടോറിക്ഷക്ക് എതിരെ വന്നതിനെ തുടര്‍ന്ന് ബൈക്കിനെ വെട്ടിച്ച് ഒഴിവാക്കുന്നതിനിടയില്‍ ട്രാവലറില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രാജീവിനെ മീനങ്ങാടിയിലെ ആരോഗ്യ പോളി ക്ലീനിക്കിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ബൈക്ക് യാത്രികന്റെ പരിക്ക് ഗുരുതരമല്ല.ശബരി, ഗിരിജ, ഗിരീഷ് എന്നിവര്‍ സഹോദരങ്ങളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍